05:14am 08 September 2026
NEWS
ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു
19/09/2025  03:39 PM IST
Nasar
ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു

കോട്ടയം: പ്രശസ്ത മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായിരുന്ന  ആർ.ഗോപീകൃഷ്ണൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിൻ്റെ കുടുംബവും ചേർന്ന്  ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവർഡിനായി പരിഗണിക്കുക. 
25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
റിപ്പോർട്ടിൻ്റെ മൂന്നു പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം - 686001 എന്ന വിലാസത്തിൽ അയക്കണം. ഒരാളുടെ ഒരു എൻട്രിയിൽ കൂടുതൽ സ്വീകരിക്കുന്നതല്ല.
കവറിന് പുറത്ത് ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാര എൻട്രി_ എന്ന് രേഖപ്പെടുത്തേണ്ടതാണ്. 
അവസാന തീയതി ഒക്ടോബർ 10.
വിവരങ്ങൾക്ക്: 9961105656.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img